Site iconSite icon Janayugom Online

നിയമസഭ പുസ്തകോത്സവം ഇന്ന് തിരിതെളിയും : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയുട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് ഇന്ന് തിരിതെളിയും. രാവിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ നിയമസഭാ അവാര്‍ഡ് എഴുത്തുകാരന്‍ എം. മുകുന്ദന് സമ്മാനിക്കും.ഇന്നു മുതല്‍ 13 വരെ നിയസഭാ സമുച്ചയം ഒരു ഗ്രന്ഥപുരയായി മാറും. അക്ഷരപ്രേമികള്‍ക്ക് മുന്നില്‍ അനുഭവങ്ങളുടെയും സ്വപ്‌നങ്ങളുടെയും ഭാവനയുടെയും അക്ഷക്കൂട്ടുകള്‍ ഭാഷയുടെ പുതുജാലകം തുറക്കം.

കേരള നിയമസഭയുട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് ഇന്ന് തിരിതെളിയും.ചടങ്ങില്‍ മലയാള സര്‍ഗാത്മകസാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഫരീദ് മുഖ്യാതിഥിയാവും.പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്നായിക്ക് പ്രകാശനം ചെയ്യും.

മന്ത്രിമാരും പ്രതിപക്ഷനേതാവും അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.ജനുവരി 13 വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങും.

Exit mobile version