Site iconSite icon Janayugom Online

സഭാതര്‍ക്കം: സ്വകാര്യ ബില്ലിനെതിരെ ഇരുസഭകളും

സഭാതർക്കവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന സ്വകാര്യ ബില്ലിനെതിരെ ഓർത്തഡോക്സ് സഭ. സ്വകാര്യ ബിൽ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. തർക്കമുള്ള ഓരോ പള്ളിയുടെയും ഭരണം പ്രാദേശികമായി ട്രസ്റ്റുകൾ രൂപീകരിച്ച് കൈമാറണം എന്നതാണ് ബില്ലിലെ കാതലായ നിർദേശം. 

കഴിഞ്ഞ ദിവസം യാക്കോബായ സഭയും സ്വകാര്യ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. ജൂലൈ ഒന്നിന് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ എൽദോസ് കുന്നപ്പള്ളിക്ക് സ്പീക്കർ അനുമതി നൽകിയിരുന്നു. അതേസമയം യുഡിഎഫ് നേതൃത്വം അനുമതി നൽകിയാൽ മാത്രമെ ബിൽ അവതരിപ്പിക്കൂ എന്ന് എംഎൽഎ അറിയിച്ചു. സഭയുമായോ സഭാ ഭാരവാഹികളുമായോ ആലോചിക്കാതെയാണ് എംഎൽഎയുടെ നടപടിയെന്നും യാക്കോബായ സുറിയാനി സഭ പ്രതികരിച്ചു. 

Eng­lish Summary:Assembly Dis­pute: Both Hous­es against the Pri­vate Bill
You may also like this video

YouTube video player
Exit mobile version