Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് ;രാജസ്ഥാനില്‍ ഉച്ചവരെ 40.27 ശതമാനം

നിയമസഭ തെരഞഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമ്പോള്‍ പോളിംഗ് ശതമാനം 40.27 ശതമാനം. 199 മണ്ഡലങ്ങളിലെ പോളിംഗ് രാവിലെ 7 മണിയോടെ ആരംഭിച്ചു. 

കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് പോളിംഗ് മാറ്റിവച്ചു. രാവിലെ 11 മണിവരെ സംസ്ഥാനത്ത് 24.74ശതമാനമായിരുന്നു പോളിംഗ്. 11 മണിക്ക് കാമന്‍ നിയമസഭാ മണ്ഡലത്തില്‍ 38.56 ശതമാനവും തിജാര മണ്ഡലത്തില്‍ 34.08 ശതമാനവും വോട്ടിംഗാണ് രേഖപ്പെടുത്തിയത്.

പോളിംഗ് ആറു മണിവരെ തുടരും.199 സീറ്റുകളിലായി 1862 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 5.25 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.

Eng­lish Summary:
Assem­bly elec­tions: 40.27 per­cent in Rajasthan till noon

You may also like this video:

Exit mobile version