Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ്: നാഗാലാൻഡില്‍ 30.71 കോടി രൂപ ഇഡി പിടിച്ചെടുത്തു

currencycurrency

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി നാഗാലാൻഡില്‍നിന്ന് മുപ്പതുകോടിയിലധികം രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി അനധികൃതമായി എത്തിച്ച 30.71 കോടി രൂപ പിടിച്ചെടുത്തതായി നാഗാലാൻഡ് ചീഫ് ഇലക്ടറൽ ഓഫീസർ ചൊവ്വാഴ്ച അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാഗാലാൻഡ് ഇഡി പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പ്രസ്താവനയിൽ അറിയിച്ചു.

ഐഎംഎഫ്എൽ, മയക്കുമരുന്ന്, മറ്റ് നിരോധിതവസ്തുക്കൾ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉൾപ്പെടുന്നതായി ഇഡി വ്യക്തമാക്കി. ഫെബ്രുവരി 27 നാണ് നാഗാലാൻഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും.

Eng­lish Sum­ma­ry: Assem­bly elec­tions: ED seizes Rs 30.71 crore in Nagaland

You may also like this video

Exit mobile version