തമിഴക വെട്രി കഴകം തലവനും നടനുമായ വിജയ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് സൂചന. പാർട്ടി നേതൃത്വത്തിലുള്ളവർ തന്നെയാണ് വിജയ് രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് പറയുന്നത്.
മത്സരത്തിനായി രണ്ട് മണ്ഡലങ്ങൾ കണ്ടെത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പ് തന്ത്രത്തിൻ്റെ ഭാഗമായാണ് രണ്ട് മണ്ഡലങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളതെന്നും നേതാക്കൾ പറയുന്നു. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും പാർട്ടി മുന്നേറ്റം ലക്ഷ്യമിട്ടാണ് വിജയ് മത്സരിക്കുന്ന മണ്ഡലങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ചെന്നൈയിലെ വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലായിരിക്കും വിജയ് മത്സരിക്കുക. മണ്ഡലങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം വിജയിയുടെ ആയിരിക്കുമെന്നും പാർട്ടി നേതാക്കൾ പറയുന്നു.

