കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഈ മാസം 15 മുതല്‍ ഒക്ടോബര്‍ 10 വരെ നടക്കും. ആകെ പന്ത്രണ്ട് ദിവസം സഭ സമ്മേളിക്കും.
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആദ്യദിവസം സഭ പിരിയും. തുടര്‍ന്ന് 16 മുതല്‍ 19 വരെയും 29, 30 തീയതികളിലും ഒക്ടോബര്‍ ആറ് മുതല്‍ 10 വരെയുമാണ് സഭ സമ്മേളിക്കുക.
നിയമസഭാ സമ്മേളനം 15 മുതല്‍ ഒക്ടോബര്‍ 10 വരെ

