Site iconSite icon Janayugom Online

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം നാളെ പുനരാരംഭിക്കും. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച 31 വരെ നടക്കും. 25ന് സമ്മേളനത്തിന്റെ ആദ്യദിനമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.
മാർച്ച് 27 വരെയുള്ള കാലയളവിൽ ആകെ 32 ദിവസമാണ് പത്താം സമ്മേളനം ചേരുന്നത്. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. 12 മുതൽ 14 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 

Eng­lish Sum­ma­ry: Assem­bly ses­sion will resume tomorrow

You may also like this video

Exit mobile version