ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക സാമ്പത്തികവികസന പദ്ധതിയിൽനിന്ന് 34 വനിതാ കയർപിരി സംഘങ്ങൾക്ക് ചകിരി വാങ്ങുന്നതിനു സഹായധനം നൽകി. സബ്‌സിഡി ഇനത്തിൽ 75,000 രൂപ വീതം ആകെ 25 ലക്ഷം രൂപയുടെ സഹായമാണ് കൈമാറിയത്. 150‑ൽ അധികം തൊഴിലാളികളാണ് ഗുണഭോക്താക്കൾ.
കയർഫെഡ് ചെയർമാൻ ടികെ ദേവകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് രുക്മിണി രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ഓമന, അംഗങ്ങളായ ടിആർ. വത്സല, അഡ്വഎംഎം അനസ് അലി, പി ശാന്തികൃഷ്ണ, എൻ പ്രസാദ് കുമാർ, എൽ. യമുന, എസ് ശോഭ തുടങ്ങിയവർ പങ്കെടുത്തു.

