പാലമേൽ ഗ്രാമപഞ്ചായത്ത് ആയൂഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെൻസറിയൽ ആസ്മ അലർജി ക്ലിനിക്ക് ആംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം എം എസ് അരുൺ കുമാർ എംഎൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് അധ്യക്ഷത വഹിച്ചു. സി എം ഒ ഡോ. പ്രിൻസി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ സുമ, ആർ സുജ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ ശശി, കെ അജയഘോഷ്, അംഗങ്ങളായ ആശ, വേണു കാവേരി, ബി രാജലക്ഷ്മി, മിനി രാജു, ദീപ പ്രസന്നൻ, ഷീജാ ഷാജി, സുമി ഉദയൻ, എൽ വത്സല, എൽ സജികുമാർ, സെക്രട്ടറി ദീപ്തി നായർ, മെഡിക്കൽ ഓഫീസർ ഡോ. സജീവ് എന്നിവർ സംസാരിച്ചു.
English Summary: Asthma Allergy Clinic started

