രൂപ റെക്കോഡ് ഇടിവില്‍. യുഎസ് ഡോളറിനെതിരെ 36 പൈസ താഴ്ന്ന് 88.47 നാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഏതാനും ആഴ്ചകളായി അമേരിക്കയുമായി തുടരുന്ന നികുതി തര്‍ക്കങ്ങള്‍ രൂപയുടെ വീഴ്ചയ്ക്ക് ആഘാതം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഡോളറിനെതിരെ 88.11 മൂല്യത്തിലാണ് രൂപ ഇന്നലെ വിപണി ആരംഭിച്ചത്. പിന്നീടാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്. ഈ മാസം അഞ്ചിന് രൂപ ഡോളറിനെതിരെ 88.36 എന്ന റെക്കോഡിലെത്തിയിരുന്നു.
രൂപ റെക്കോഡ് ഇടിവില്‍

