Site iconSite icon Janayugom Online

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ, റേഡിയോ കോളർ സിഗ്‌നൽ ലഭിച്ചു

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പൻ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്നൽ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.വനത്തിനുള്ളിലേക്ക് ആന കയറിയപ്പോഴാണ് സിഗ്നൽ നഷ്ടമായതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. നേരത്തെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ തമഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറി ആനയുണ്ടെന്ന് സിഗ്നലുകൾ ലഭിച്ചത്.

eng­lish sum­ma­ry; Arikom­ban Kanyaku­mari Wildlife Sanc­tu­ary, a radio col­lar sig­nal was received

you may also like this video;

Exit mobile version