കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ആംബുലൻസ് കടത്തിക്കൊണ്ടുപോയി. കല്ലമ്പലം കുടവൂർ മുസ്ലീം ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വാഹനം കൊണ്ടുപോയത് വിദ്യാർത്ഥികളാണെന്ന് വ്യക്തമായത്. ആംബുലൻസ് കാണാതായതിന് പിന്നാലെ വിദ്യാർഥികളെയും കാണാനില്ലെന്ന് കാട്ടി മാതാപിതാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ തിരിച്ചറിഞ്ഞതായി കല്ലമ്പലം പൊലീസ് അറിയിച്ചു. വിദ്യാർഥികൾക്കായി തിരച്ചിൽ നടത്തുന്നതിനൊപ്പം ആംബുലൻസ് കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കുട്ടികളെയും വാഹനത്തെയും ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

