Site iconSite icon Janayugom Online

മാലിയിൽ ഭീകരാക്രമണം: 64 പേര്‍ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ 64 പേര്‍ കൊല്ലപ്പെട്ടതായി ഇടക്കാല സർക്കാർ അറിയിച്ചു. 49 സാധാരണക്കാരും 15 സൈനികരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ടിംബക്റ്റു നഗരത്തിനടുത്തുള്ള നൈജർ നദിയിലെ യാത്രാ ബോട്ടിലും മാലി സൈനിക ആസ്ഥാനത്തുമാണ് ആക്രമണം ഉണ്ടായത്. ഗാവോ പട്ടണത്തിൽ നിന്ന് മോപ്തിയിലേക്ക് നൈജർ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ടിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. ഗാവോ മേഖലയിലെ ബൗറെം സർക്കിളിലെ സൈനിക ക്യാമ്പിന് നേരെയും തീവ്രവാദികൾ ആക്രമണം നടത്തി.അൽ‑ഖ്വായ്ദയുമായി യോജിച്ച് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പായ ജെഎൻഐഎം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: At least 49 civil­ians, 15 sol­diers killed in north­east Mali attacks ‑inter­im government
You may also like this video

Exit mobile version