Site iconSite icon Janayugom Online

ഇന്തോനേഷ്യയില്‍ മണ്ണിടിച്ചില്‍: ഏഴ് മരണം, 82 പേരെ കാണാതായി

ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിക്കുകയും 82 പേരെ കാണാതാവുകയും ചെയ്തു. വെസ്റ്റ് ബന്ദുങ് മേഖലയിലെ ഒരു ഗ്രാമത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന 30ലധികം വീടുകൾ പൂർണമായി തകർന്നു. ദുരന്തബാധിത മേഖലയിൽപ്പെട്ടവരെ മാറ്റിയിട്ടുണ്ടെന്ന് ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഒരാഴ്ചത്തേക്ക് പശ്ചിമ ജാവ പ്രവിശ്യയിൽ കനത്ത മഴ ഉൾപ്പെടെയുള്ള അതിതീവ്ര കാലാവസ്ഥയെക്കുറിച്ച് ഇന്തോനേഷ്യന്‍ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Exit mobile version