Site iconSite icon Janayugom Online

റയില്‍വേട്രാക്കില്‍ നിന്ന യാത്രക്കാര്‍ക്കുമേല്‍ ട്രെയിന്‍ പാഞ്ഞുകയറി: ഏഴുപേര്‍ക്ക് ദാരുണാന്ത്യം

train accidenttrain accident

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ ട്രെ​യി​നിടിച്ച് ഏ​ഴു പേ​ർ മ​രി​ച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​കാ​കു​ള​ത്തെ ബാ​ത്വാ ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. സെ​ക്ക​ന്ത​രാ​ബാ​ദ്​ഗോ​ഹ​ട്ടി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സി​ലെ യാ​ത്ര​ക്കാ​രാ​ണ് മരിച്ചത്.

സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സ് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ർ​ത്തി ഇ​ട്ടി​രു​ന്നു. ഈ ​സ​മ​യ​ത്ത് ട്രാ​ക്കി​ൽ ഇ​റ​ങ്ങി നി​ന്ന​വ​രാ​ണ് അ​പ​ക​ട​ത്ത​തി​ൽ പെ​ട്ട​ത്. യാ​ത്ര​ക​ർ​ക്കി​ട​യി​ലൂ​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കൊ​ണാ​ർ​ക്ക് എ​ക്സ്പ്ര​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ദാ​രു​ണ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വൈ ​എ​സ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ദുഃ​ഖം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: At least sev­en peo­ple died in a train acci­dent in Andhra Pradesh

You may like this video also

Exit mobile version