Site iconSite icon Janayugom Online

അനുഭവക്കടൽ തിളച്ച നേരം

ഓർമ്മകളെ കൃത്യമായി വ്യത്യസ്തമായി പറഞ്ഞു വച്ച മൂന്നുപേരുമായുള്ള സംവാദമായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘വാക്കി ‘ൽ നടന്നത്. ‘ഓർമ്മയും എഴുത്തും’ എന്ന സെഷനില്‍ രാധാലക്ഷ്മി പത്മരാജൻ, ഷെമി, എച്ച്മുക്കുട്ടി എന്നിവര്‍ അതിഥികളായെത്തി. തീക്ഷ്ണമായ സ്ത്രീ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളായിരുന്നു എച്ച്മുക്കുട്ടിയുടെ രചനകൾ. സ്ത്രീ അനുഭവങ്ങൾ രചിക്കപ്പെടുമ്പോൾ അവ ഭാവനാത്മകങ്ങളാണെന്ന് വിലയിരുത്തുന്ന പൊതുസമൂഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് ബിപിൻ ചന്ദ്രൻ ആരാഞ്ഞപ്പോൾ താൻ എങ്ങനെയാണതിനെ എപ്പോഴും നേരിട്ടതെന്നും എതിർത്തതെന്നും എച്ച്മുക്കുട്ടി വ്യക്തമാക്കി. 

സാധാരണക്കാരായ വായനക്കാരാണ് തന്റെ കൃതികൾ ഏറ്റെടുത്തതെന്നും എച്ച്മുക്കുട്ടി കൂട്ടിച്ചേർത്തു. എ. അയ്യപ്പനും ഡി. വിനയചന്ദ്രനുമടക്കം തന്നോട് അതിക്രമങ്ങൾ കാട്ടിയവർ മരിച്ചു പോയെന്ന പേരിൽ അവരോട് ക്ഷമിക്കാനാവില്ലെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും എച്ച്മുക്കുട്ടി വ്യക്തമാക്കി. തന്റെ ജീവിതത്തിലൂടെ കടന്നുപോയവരെ വേദനിപ്പിക്കാതിരിക്കാനും തന്റെ ഭാവന കൂടി അതോടൊപ്പം ചേർക്കാനുമായിരുന്നു അനുഭവങ്ങൾ നോവലായി ആവിഷ്ക്കരിച്ചതെന്ന് എഴുത്തുകാരിയായ ഷെമിപറഞ്ഞു. 

ഇവരിൽ നിന്ന് വ്യത്യസ്തമായി സ്വന്തം അനുഭവങ്ങൾക്കപ്പുറം ഭർത്താവായ പത്മരാജനെപ്പറ്റിയായിരുന്നു രാധാലക്ഷ്മിയുടെ പുസ്തകങ്ങളേറെയും. പത്മരാജന്റെ തിരക്കഥകളും കഥകളും എപ്രകാരമാണ് തന്നിലൂടെ കടന്നുപോയതെന്ന് അവർ പറഞ്ഞുവച്ചു. സംവാദത്തിനു ശേഷം ഷെമിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘കള്ളപ്പാട്ടയുടെ ’ പ്രകാശനം രാധാലക്ഷ്മി പത്മരാജൻ നിർവ്വഹിച്ചു. 

Eng­lish Summary:At the Ker­ala Lit­er­a­ture Festival
You may also like this video

Exit mobile version