Site iconSite icon Janayugom Online

താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് വീണ്ടും കല്ലും മണ്ണും ഇടിഞ്ഞുവീഴുന്നു, മണ്ണിടിഞ്ഞിടത്ത് നീര്‍ച്ചാല്‍ രൂപപ്പെട്ടു

താമരശ്ശേരി ചുരത്തിൽ അപകടഭീഷണി തുടരുന്നു. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് അപകടം. 

ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. നിലവിൽ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ല.നേരിയ മഴ പെയ്യുന്നുണ്ട്. റോഡിന്‍റെ പകുതി വരെ കല്ലുകൾ വീണുകിടക്കുകയാണ്. മണ്ണിടിച്ചില്‍ ഉണ്ടായിടത്ത് നീര്‍ച്ചാലും രൂപപ്പെട്ടിട്ടുണ്ട്. മണ്ണും പാറയും റോഡില്‍ കിടക്കുന്നതിനാല്‍ ഒറ്റവരിയായിട്ടാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. 

Exit mobile version