Site icon Janayugom Online

എടിഎഫ് വില സര്‍വകാല റെക്കോഡില്‍

വിമാന ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. വില രണ്ടുശതമാനം കൂട്ടി. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ധനവാണിത്. ജനുവരി ഒന്നുമുതല്‍ ആരംഭിച്ച ഏഴ് വര്‍ധനകളില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയില്‍ 38,902.92 രൂപ അല്ലെങ്കില്‍ ഏതാണ്ട് 50 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഒരു കിലോ ലിറ്ററിന് 2,258.54 രൂപ അഥവാ രണ്ടുശതമാനം വര്‍ധിച്ച് 1,12,924.83 രൂപയായി.

Eng­lish Sum­ma­ry: ATF price at an all-time high

You may like this video also

Exit mobile version