Site icon Janayugom Online

അതിജീവനം 2021 — NSS ക്യാമ്പിന് ഇടയാന്മുള AMM ഹയർസെക്കൻഡറി സ്കൂളിൽ കൊടിയിറങ്ങി

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ സേവനത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഇടയാറന്മുള AMM ഹയർസെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് അതിജീവനം 2021 ന് കോടിയിറങ്ങി.

സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷയായ ചടങ്ങിൽ ആറന്മുള ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. “അതിജീവനം 2021” എന്ന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ NSS പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ്, വിശദീകരിച്ചു.

PTA വൈസ് പ്രസിഡന്റ് വിജയൻ നായർ, മൈക്രോസെൻസ് കമ്പ്യൂട്ടേഴ്സ് ഡയറക്ടർ സന്തോഷ് അമ്പാടി, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ്, ആർട്ടിസ്റ്റ് മുരുകേഷ് അശ്വതി എന്നിവർ ആശംസകൾ നേർന്നു.

പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ മൈക്രോസെൻസ് കമ്പ്യൂട്ടേഴ്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തുണി സഞ്ചി വിതരണത്തിന്റെ ഉദ്ഘാടനം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, പിടിഎ വൈസ് പ്രസിഡന്റ് വിജയൻ നായർക്ക് കൈമാറികൊണ്ട് നിർവഹിച്ചു. ക്യാമ്പിലെ മികച്ച വോളണ്ടിയേഴ്സിന് സമ്മാനങ്ങൾ വിതരണം ചെയ്തു.

“അതിജീവനം — 2021” സപ്തദിന ക്യാമ്പിൽ പ്രമുഖ മാധ്യമപ്രവർത്തകനായ പ്രസാദ് മാവിനേത്ത്, പരിസ്ഥിതി സംഘടനയായ മണ്ണിരയുടെ ചീഫ് കോർഡിനേറ്റർ അനീഷ് വി കുറുപ്പ്, ചെങ്ങന്നൂർ സബ് ഇൻസ്പെക്ടർ സുരേഷ് ബാബു എം. കെ, ചെങ്ങന്നൂർ മൈക്രോസെൻസ് കമ്പ്യൂട്ടേഴ്സ് ഡയറക്ടർ സന്തോഷ് അമ്പാടി, മുൻ പട്ടികജാതി വികസന ഓഫീസർ സജി തോമസ് മാത്യു, ആർട്ടിസ്റ്റ് മുരുകേഷ് അശ്വതി, ഹയർ സെക്കൻഡറി സീനിയർ അധ്യാപകരായ റെനി ലൂക്ക്‌, ബിൽബി ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം, സീഡ് ബോൾ നിർമ്മാണം, മാലിന്യമുക്ത ക്യാമ്പസ് തുടങ്ങിയ പ്രവർത്തനങ്ങളും, കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ പരിശീലനവും നൽകി.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ്, വോളണ്ടിയർ ലീഡർമാരായ ജെയ്സൺ ജോർജ്, അക്ഷയ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Exit mobile version