Site iconSite icon Janayugom Online

ആറ്റിങ്ങല്‍ കലാപം

attingal kalapamattingal kalapam

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ ഏടാണ് ആറ്റിങ്ങല്‍ കലാപം. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന ഇന്ത്യയിലെ ആദ്യ സായുധ പോരാട്ടമായി ചരിത്രം ഇതിനെ രേഖപ്പെടുത്തി. 1721 ല്‍ സായുധരായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ തദ്ദേശീയരായ ആയുധധാരികള്‍ നടത്തി വിജയിച്ച സമരമായിരുന്നു ഇത്. 140 ബ്രീട്ടീഷ് ഭടന്മാരെ വധിച്ചതായി ചരിത്ര രേഖകള്‍ വിലയിരുത്തുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അഞ്ചുതെങ്ങില്‍ ഒരു കോട്ടകെട്ടുവാന്‍ ആറ്റിങ്ങല്‍ റാണി അനുവാദം നല്‍കിയിരുന്നു. 1695ല്‍ കോട്ടയുടെ പണി പൂര്‍ത്തിയായി. ഇത് പ്രാദേശികമായി ചില എതിര്‍പ്പുകള്‍ക്ക് കാരണമായി.
ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ ഗര്‍വും കുരുമുളക് വില്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് കാര്യമായി. 1721 ഏപ്രില്‍ 15ന് വിഷുദിനത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഓഫീസര്‍ ക്യാപ്റ്റന്‍ വില്യം ഗിഫോള്‍ഡിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ വാര്‍ഷിക കപ്പവുമായി റാണിയെ മുഖം കാണിക്കാന്‍ ആറ്റിങ്ങല്‍ കൊട്ടാരത്തിലെത്തി. കൊല്ലമ്പുഴയില്‍ വച്ച് ഇംഗ്ലീഷുകാരുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. ക്യാപ്റ്റന്‍ വില്യം ഗിഫോള്‍ഡുള്‍പ്പെടെ മുഴുവന്‍ പേരും മരിച്ചതായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചുതെങ്ങ് കോട്ട നാട്ടുകാര്‍ പിടിച്ചെടുത്തു. മൈസൂരില്‍ നിന്ന് കൂടുതല്‍ ബ്രിട്ടീഷ് സേനയെത്തിയാണ് കോട്ട തിരിച്ചുപിടിച്ചത്. അഞ്ചുതെങ്ങിലെ കമ്പനിക്കുവേണ്ടി കുരുമുളക് ശേഖരിച്ചിരുന്ന മണാക്ക (പോര്‍ച്ചുഗീസില്‍ വെയര്‍ ഹൗസ്)യുണ്ടായിരുന്ന സ്ഥലമാണ് ഇപ്പോഴത്തെ മണനാക്ക്. 

Eng­lish Sum­ma­ry: Atin­gal Rebellion

You may like this video also

Exit mobile version