അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ആംആദ്മി പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്‌രിവാള്‍ നേരിട്ട് തേടിയിരുന്നു.
സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ അദ്ദേഹം അറിയിച്ചു. തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടിയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. കെജ്‌രിവാള്‍ ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും.