കാസര്‍കോട് മഞ്ചേശ്വരത്ത് പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനേമറ്റു. രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. റോഡിരികില്‍ അസ്വഭാവികമായികണ്ട യുവാക്കളെ ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. യുവാക്കളുടെ സംഘവും പൊലീസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസര്‍ക്കും മര്‍ദനമേറ്റത്.
ആക്രമണത്തില്‍ എസ്‌ഐ അനൂപ്, സിപിഒ കിഷോറിനും എന്നിവര്‍ക്ക് പരിക്ക് പറ്റി. എസ്‌ഐയുടെ കൈക്കാണ് പരിക്ക്. ചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
English Summary: Attack against police officers in Kasaragod
You may also like this video