നൈജറിൽ മുസ്ലിം പള്ളിയിൽ ഉണ്ടായ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നൈജറിലെ പള്ളിയിലായിരുന്നു ആക്രമണം നടന്നത്. 13 പേർക്ക് പരിക്കേറ്റു. അക്രമികൾ സമീപത്തെ ഒരു മാർക്കറ്റിനും വീടുകൾക്കും തീയിട്ടിട്ടുണ്ട്. നൈജർ, ബുർക്കിന ഫാസോ, മാലി എന്നീ രാജ്യങ്ങളുടെ ത്രിരാഷ്ട്ര അതിർത്തി മേഖലയ്ക്കടുത്തുള്ള കൊക്കോറോയിലെ ഫോംബിറ്റ ഗ്രാമത്തിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരുമേറ്റെടുത്തിട്ടില്ല. അതേസമയം അൽ ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള പശ്ചിമാഫ്രിക്കയിലെ തീവ്രവാദ സംഘടനയാണ് ആക്രമണത്തിൻ്റെ പിന്നിലെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയായ ഇഐജിഎസ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. നൈജറിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
നൈജറിൽ മുസ്ലിം പള്ളിയിൽ ആക്രമണം: 44 പേർ കൊ ല്ലപ്പെട്ടു
