Site icon Janayugom Online

സഹോദരിയെ ഫോണിൽ ശല്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആക്രമണം; കേസെടുത്ത് പൊലീസ്

മലപ്പുറം തിരൂരിർ ചെറിയമുണ്ടത്ത് യുവാവിന് നേരെ ആക്രമണം. സഹോദരിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്.

ഇന്നലെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്.ഇയാളെ മർദ്ദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. മർദിക്കുന്ന സംഘത്തിലെ ഒരു യുവാവിന്റെ സഹോദരിയെ യുവാവ് ശല്യം ചെയ്തുവെന്നായിരുന്നു ആരോപണം.ഇന് 23 വയസുകാരനാണ് സൽമാനുൽ ഹാരിസ്. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
eng­lish summary;Attack on a young man in malappuram
you may also like this video;

Exit mobile version