Site iconSite icon Janayugom Online

കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം; ചില്ലുകൾ തകർത്തു

കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം. മൂന്ന് വയസുകാരിയായ രോഗിയുമായി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിയ ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം ഉണ്ടായത്. മതിലകത്തെ വി. കെയർ ആശുപത്രിയിൽ നിന്നും കുട്ടിയെ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടു പോകും വഴി ചന്തപ്പുരയിൽ വെച്ച് ആംബുലൻസ് ഓട്ടോറിക്ഷയിൽ തട്ടുകയായിരുന്നു. ദേഷ്യപ്പെട്ട് ഓട്ടോ ഡ്രൈവർ പിന്തുടർന്നെത്തി എ.ആർ ആശുപത്രിയിൽ വെച്ച് ആംബുലൻസിൻ്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ കൊടുങ്ങല്ലൂർ ചാലക്കുളം സ്വദേശി രഞ്ജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version