Site iconSite icon Janayugom Online

ചെങ്കടലില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം; നാല് മരണം

ചെങ്കടലിൽ ലൈബീരിയൻ പതാകയുള്ള ചരക്ക് കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂറോപ്യൻ യൂണിയൻ നാവിക സേന അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

ഗ്രീക്ക് ഉടമസ്ഥതയിലുള്ള എറ്റേണിറ്റി സി എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ചരക്ക് കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായിട്ടില്ല. എന്നാല്‍ അവര്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ ഫെലോ ആയ വുൾഫ് ക്രിസ്റ്റ്യൻ പേസ് പറഞ്ഞു. ഞായറാഴ്ച ചെങ്കടലിൽ മാജിക് സീസ് എന്ന ചരക്കുകപ്പലിനെ ആക്രമിച്ച് മുക്കുകയും ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

Exit mobile version