ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ആക്രമണം. ബൈക്കിൽ എത്തിയ യുവാവ് മയൂർ വിഹാർ ഫേസ് വൺ സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർത്തു. രാവിലെ 11.30 ഓടെയാണ് ആക്രമണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞു എന്ന് വിവരം. ഹെൽമറ്റ് ധരിക്കാതെയായിരുന്നു യുവാവ് എത്തിയിരുന്നത്. ഇഷ്ടിക ഉപയോഗിച്ച് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു രൂപക്കൂട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു. പരാതി നൽകിയാൽ തുടർനടപടികളെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഡൽഹിയിൽ പള്ളിയ്ക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാവ് രൂപക്കൂട് തകർത്തു

