ഝാർഖണ്ഡിലെ റാഞ്ചിയിൽ മൂന്ന് കശ്മീരി വ്യാപാരികളെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.റിസ്വാൻ അഹമ്മദ് വാനി എന്ന വ്യാപാരി നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.റാഞ്ചിയിലെ ഹർമു മേഖലയിലേക്ക് പോകുകയായിരുന്ന തന്നെയും കശ്മീരികളായ രണ്ട് സുഹൃത്തുക്കളെയും 25 ഓളം പേരടങ്ങുന്ന സംഘം വളഞ്ഞു മര്‍ദിച്ചെന്നാണ് അഹമ്മദ് വാനിയുടെ പരാതി. ജയ് ശ്രീറാം എന്ന് വിളിക്കാനും പാകിസ്ഥാൻ മുർദാബാദ് എന്ന് പറയാനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദ്ദനമെന്നും അഹമ്മദ് വാനി പറയുന്നു. രണ്ടാഴ്ചയ്ക്കിടെ റാഞ്ചിയിൽ കശ്മീരി വ്യാപാരികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
english summary; Attack on Kashmiri traders in Jharkhand
you may also like this video;