Site iconSite icon Janayugom Online

കെഎഫ്‌സി ഔട്ട്‌ലെറ്റുകൾക്ക് നേരെ ആക്രമണം; പാകിസ്ഥാനിൽ 178 പേർ അറസ്റ്റിൽ

യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റുകൾക്ക് നേരെ ആക്രമണം. പാകിസ്ഥാനിൽ 178 പേർ അറസ്റ്റിൽ. പത്തിലധികം ആൾക്കൂട്ട ആക്രമണങ്ങളാണ് കെഎഫ്സിക്ക് നേരെ ഉണ്ടായത്. ഗാസയിലെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ആക്രമണം. ഇസ്രയേൽ, യുഎസ് ഉത്പന്നങ്ങളെയാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് കെഎഫ്സി ഔട്ട്‍ലെറ്റുകൾക്ക് നേരെ ആക്രമണമുണ്ടായത്. 

ബംഗ്ലാദേശിലും സമാന അക്രമണങ്ങള്‍ ഉണ്ടായിരുന്നു. ബാറ്റ, കെഎഫ്‌സി, പിസ്സ ഹട്ട്, പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കടകൾ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 

Exit mobile version