Site icon Janayugom Online

കീവില്‍ ആക്രമണം ശക്തമാക്കും: മുന്നറിയിപ്പ് നല്‍കി റഷ്യ

ukraine

റഷ്യൻ പ്രദേശത്ത് ഉക്രെയ്ന്‍ നടത്തുന്ന ഏത് ആക്രമണത്തിനും മിസൈലുകൾ ഉപയോഗിച്ച് കീവ് ആക്രമിച്ച് മറുപടി നൽകുമെന്ന് റഷ്യ ഇന്ന് പറഞ്ഞു. റക്ഷ്യ്ക്ക് നേരെ നടത്തുന്ന ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ആക്രമണങ്ങളുടെ എണ്ണവും വ്യാപ്തിയും വർദ്ധിക്കുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

റഷ്യൻ ഗ്രാമത്തിൽ ഉക്രെയ്ന്‍ ഹെലികോപ്റ്റർ ആക്രമണം നടത്തിയെന്നും ഇതിനുള്ള മറുപടിയായാണ് കീവിനടുത്തുള്ള സൈനിക ഫാക്ടറിയിൽ റഷ്യ മിസൈൽ ആക്രമണം പ്രഖ്യാപിച്ചതെന്നും റഷ്യന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം റഷ്യയില്‍ ആക്രമണം നടത്തിയെന്ന പ്രസ്താവന ഉക്രെയ്ന്‍ നിഷേധിച്ചു.

Eng­lish Sum­ma­ry: Attack on Kiev inten­si­fies: Rus­sia warns

You may like this video also

Exit mobile version