Site iconSite icon Janayugom Online

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: കെഎസ്‌യു നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ കെഎസ്‌യു നേതാക്കൾക്ക് കോടതി ജാമ്യം നിഷേധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. കഴിഞ്ഞ ദിവസം വാദം പൂർത്തിയായതിനെത്തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധത്തിനിടെ ഉപയോഗിച്ച കരിങ്കൊടിയിൽ മാരകായുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നും മന്ത്രിയെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. 

Exit mobile version