Site icon Janayugom Online

ബംഗാളില്‍ എന്‍ഐഎ സംഘത്തിനുനേരെ ആക്രമണം; സ്വാഭാവിക പ്രതികരണമെന്ന് മമത

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ്‌ മിഡ്നാപൂരിലെ ഭൂപതിനഗറിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. 150 ഓളം വരുന്ന ആൾക്കൂട്ടം എൻഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഒരു എൻഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റു. 

2022ൽ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. പുലർച്ചെ 5.30ഓടെയാണ് സംഭവം. കഴിഞ്ഞ മാസം സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അതേസമയം സംഭവത്തില്‍ എന്‍ഐഎയ്ക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. 

സ്വാഭാവിക പ്രതികരണമാണ് എന്‍ഐഐക്കെതിരെ ഉണ്ടായതെന്ന് മമത പറഞ്ഞു. എന്തിനാണ് അർദ്ധരാത്രിക്ക് ശേഷം സംഘം റെയ്ഡിന് എത്തിയതെന്ന് മുഖ്യമന്ത്രി മമത ബാനർജി ചോദിച്ചു. ഒറ്റപ്പെട്ട സമയങ്ങളിൽ റെയ്ഡ് നടത്താൻ സംഘത്തിന് ആവശ്യമായ അനുമതിയുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അർദ്ധരാത്രിയിൽ മറ്റേതെങ്കിലും അപരിചിതൻ ആ സ്ഥലത്ത് വന്നാൽ അവർ ചെയ്യുന്നതുപോലെയാണ് നാട്ടുകാർ പ്രതികരിച്ചതെന്നും മമത പറഞ്ഞു. 

Eng­lish Sum­ma­ry: Attack on NIA team in Ben­gal; Mama­ta said it was a nat­ur­al reaction
You may also like this video

Exit mobile version