ഉക്രെയ്നിൽ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യയുടെ ആക്രമണം. ലുഹാൻസ്‌കിലെ എണ്ണ സംഭരണ ശാലയ്ക്കാണ് തീപിടിച്ചത്. രാവിലെ 6:55 ന് ഉണ്ടായ സ്ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയിൽ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല, അത്യാഹിത വിഭാഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം ഉക്രെയ്നില്‍ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനമായ കീവ്, കര്‍കീവ്, മരിയുപോള്‍, സുമി എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
english summary; Attack on oil depot in Ukraine
you may also like this video;