Site iconSite icon Janayugom Online

സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം

RushideRushide

പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ പ്രഭാഷണം നടത്താനിരിക്കെയാണ് സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ പറഞ്ഞു. വേദിയില്‍ റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടയിലായിരുന്നു സംഭവം. നെഞ്ചില്‍ അക്രമി രണ്ടുതവണ കുത്തിയതായും ഇടിച്ചതായും റിപോര്‍ട്ടുകളുണ്ട്. പരിക്കേറ്റ് തറയില്‍ വീണ റുഷ്ദിയെ ആശുപത്രിയിലേക്ക് മാറ്റി.
റുഷ്ദി പങ്കെടുത്ത പരിപാടി നടന്ന ചൗട്ടക്വാ ഇൻസ്റ്റിറ്റ്യൂഷനിലെ സ്റ്റേജിലേക്ക് ഇരച്ചുകയറിയ അക്രമി കത്തി കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ടറാണ് ആക്രമണസംഭവങ്ങള്‍ വിശദീകരിച്ചത്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യുഎസിലാണ് താമസിക്കുന്നത്.

1980കളില്‍ ഇറാനില്‍ നിന്ന് സല്‍മാന്‍ റുഷ്ദിക്കെതിരേ വധഭീഷണി ഉയര്‍ന്നിരുന്നു. റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്സ്’ എന്ന പുസ്തകം 1988 മുതൽ ആ രാജ്യം നിരോധിച്ചിരിക്കുകയാണ്. പല ഇസ്‍ലാം സംഘടനകളും ഈ പുസ്തകത്തെ മതനിന്ദയായാണ് കരുതുന്നത്. ഇറാന്റെ അന്തരിച്ച നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ കൊല്ലുന്നവർക്ക് മൂന്ന് മില്യൺ ഡോളർ ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Attack on Salman Rushdie

You may like this video also

Exit mobile version