Site iconSite icon Janayugom Online

കര്‍കീവിലെ ആണവ ഗവേഷണ കേന്ദ്രത്തിനു നേരെ ആക്രമണം

കര്‍കീവിലെ ആണവ ഗവേഷണ കേന്ദ്രത്തിനു നേരെ റഷ്യന്‍ സെെന്യം ആക്രമണം നടത്തിയതായി ഉക്രെയ്ന്‍. സമീപ പ്രദേശങ്ങളിൽ നിന്ന് പീരങ്കികളും മോർട്ടാർ ആക്രമണവും ഗവേഷണകേന്ദ്രത്തിനു നേരെ റഷ്യ മിസെെലാക്രമണം നടത്തുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ആക്രമണത്തില്‍ ഗവേഷണ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചതായും നിരന്തരം ആക്രമണം നടക്കുന്നതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാന്‍ സാധിക്കുന്നില്ലെന്നും സ്റ്റേറ്റ് ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് പറഞ്ഞു. കര്‍കീവിനെതിരായാണ് റഷ്യന്‍ സെെന്യം ഇപ്പോള്‍ യുദ്ധം നടത്തുന്നതെന്ന് സിറ്റി മേയര്‍ ആരോപിച്ചു. 

അതേസമയം, സെെനിക നടപടി ആരംഭിച്ചതിനു ശേഷം ആദ്യമായി ലിവിവില്‍ റഷ്യന്‍ സേന മിസെെലാക്രമണം നടത്തി. പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ലിവിവിലെ പ്രദേശത്താണ് നാല് തവണ ശക്തമായ സ്‍ഫോടനം ഉണ്ടായത്. തലസ്ഥാന നഗരമായ കീവുള്‍പ്പെടെയുള്ള നഗരങ്ങളില്‍ മിസെെലാക്രമണം രൂക്ഷമാക്കിയിട്ടും ലിവിവില്‍ സെെന്യം മിസെെലുകള്‍ പ്രയോഗിച്ചിരുന്നില്ല.

ആക്രമണത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റതായും പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയതായും റീജിയണൽ ഗവർണർ മാക്സിം കോസിറ്റ്സ്കി പറഞ്ഞു. ലിവിവിലെ എണ്ണ സംഭരണ കേന്ദ്രം ആക്രമണത്തില്‍ തകര്‍ന്നതായി സിറ്റി മേയര്‍ അറിയിച്ചിട്ടുണ്ട്. 

Eng­lish Summary:Attack on the nuclear research cen­ter in Kharkiv
You may also like this video

Exit mobile version