Site iconSite icon Janayugom Online

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയാണ് ആക്രമണമുണ്ടായത്. അക്രമിയെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.സംഭവം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ തകർന്ന ജനൽപാളികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Exit mobile version