Site iconSite icon Janayugom Online

മത്സ്യബന്ധനത്തിനിടെ ഹൗണ്ട് ഫിഷിന്റെ ആക്രമണം; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മത്സ്യബന്ധനത്തിനിടെയുണ്ടായ മീനിന്റെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. അക്ഷയ് അനിൽ മജാലികർ എന്ന 24 കാരനാണ് ഹൗണ്ട് ഫിഷാണ് ആക്രമണത്തില്‍ മരിച്ചത്. കർണാടകയിലെ കർവാറിലാണ് ദാരുണമായ സംഭവം. എന്നാൽ കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. ഡിസ്റ്റാര്‍ജ് നല്‍കി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഠിനമായ വേദന കാരണം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

8–10 ഇഞ്ച് വലിപ്പമുള്ള പ്രാദേശികമായി കാൻഡെ എന്നറിയപ്പെടുന്ന ആക്രമകാരിയായ മത്സ്യം വെള്ളത്തിൽ നിന്ന് ചാടി അദ്ദേഹത്തിന്റെ വയറ്റിൽ കുത്തുകയായിരുന്നു.

Exit mobile version