Site iconSite icon Janayugom Online

കിഴക്കൻ ഉക്രെയ്നിൽ ആക്രമണം ശക്തം; മരിയുപോളില്‍ പകര്‍ച്ചവ്യാധി ഭീഷണി

കിഴക്കൻ ഉക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സ്ക്, ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഉക്രെയ്ൻ തീരമേഖലയിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇതേസമയം, റഷ്യൻ സേന പിടിച്ച ഹഴ്സൻ നഗരത്തിലെ ടെലിവിഷൻ ടവറിനു സമീപം ഉക്രെയ്ൻ കനത്ത പ്രത്യാക്രമണം നടത്തി.

റഷ്യൻ സേന പിൻവാങ്ങിയ മരിയുപോളിൽ പകർച്ചവ്യാധി ഭീഷണിയുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ സേന കനത്ത നാശമുണ്ടാക്കിയ പട്ടണങ്ങൾ സന്ദർശിച്ചു.

റഷ്യ സൈനിക നടപടി അവസാനിപ്പിക്കുംവരെ യുഎസും നാറ്റോയും യുക്രെയ്നിനു സഹായം തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

Eng­lish summary;Attacks inten­si­fy in east­ern Ukraine; The threat of an epi­dem­ic in Mariupol

You may also like this video;

Exit mobile version