രാജ്യത്തുടനീളം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജുലൈ 11 ന് സുപ്രീം കോടതി വാദം കേൾക്കും. ക്രിസ്ത്യൻ പുരോഹിതർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ബംഗളുരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ജലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണ് ഹർജി നൽകിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ആണ് വാദം കേൾക്കുക. മെയ് മാസത്തിൽ മാത്രം 57 അക്രമ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടിയന്തരമായി തന്നെ ഹർജി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് ജുലൈ 11 ന് ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. വലതുപക്ഷ സംഘടനകൾ ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ കടുത്ത വിദ്വേഷ പ്രചരണം നടത്തുന്നുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്.
English Summary: Attacks on Christian denominations; Petition in the Supreme Court. It will be considered on July 11
You may also like this video: