Site iconSite icon Janayugom Online

ഗാസ സിറ്റിയില്‍ ആക്രമണം; നൂറോളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു

ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി ഇസ്രയേല്‍. ഹമാസ് ആസ്ഥാനത്തും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസ സിറ്റിയിലെ ഹമാസിന് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാത്രം അമ്പതിനായിരത്തോളം പേര്‍ പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുമ്പോള്‍ വിമര്‍ശനവുമായി യുഎന്നും രംഗത്തെത്തി.

പലസ്തീന്‍ ജനതയെ ശിക്ഷിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഗാസയില്‍ മരിച്ചു വീഴുന്ന സാധാരണക്കാരുടെ എണ്ണം ഇസ്രയേല്‍ സൈനിക നടപടിയില്‍ കാര്യമായ പിഴവുണ്ടായത് വ്യക്തമാക്കുന്നതാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി.
ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യം ദിവസങ്ങളായി കടുത്ത ആക്രമണമാണ് നടത്തുന്നത്. നൂറോളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു. അതിനിടയില്‍ ദിവസവും നാലു മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Summary:Attack on Gaza City; Israel destroyed about 100 under­ground tunnels
You may also like this video

Exit mobile version