Site iconSite icon
Janayugom Online

ലഹരിക്കെതിരെ പൊരുതാനുറച്ച് അട്ടപ്പാടി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിര ജാഗ്രതാപൂർണ്ണമായ പ്രവർത്തനങ്ങളും, ഇടപെടലും സംഘടിപ്പിക്കണമെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ് ഐഎഎസ് പറഞ്ഞു. അഗളി ഇഎംഎസ് ടൗൺഹാളിൽ, പാലക്കാട് സാമൂഹ്യനീതി വകുപ്പും, ജനമൈത്രി സ്ക്വാഡ് അട്ടപ്പാടിയും സംയുക്തമായി സംഘടിപ്പിച്ച നമ്ത്തിടം തുണയ്ക്കാർ (ഉന്നതിയുടെ കാവൽക്കാർ) എന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷതയും ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അശ്വതി ബി സ്വാഗതവു പറഞ്ഞു.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബു മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷ് കുമാർ പദ്ധതി രേഖ അവതരിപ്പിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസർ സുരേഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ജി സന്തോഷ് കുമാര്‍, പ്രിവന്റ്യൂ ഓഫീസർ പ്രീജു പി ടി എന്നിവർ സംസാരിച്ചു. 

അട്ടപ്പാടി ചുരത്തിൽ *നമ്ത്ത് അട്ടപ്പാടി* ചിത്രം വരച്ച് ശ്രദ്ധേയനായ ബിനു ആർട്ടിസ്റ്റിനെയും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജനമൈത്രി എക്സൈസ് സ്ക്വാഡിലെ അംഗങ്ങളെയും കളക്ടർ ആദരിച്ചു.തുടർന്ന് നടന്ന ശില്പശാല സെഷനിൽ “*ലഹരിമുക്ത ഉന്നതികൾ സൃഷ്ടിക്കുന്നതിന് വോളണ്ടിയേഴ്സിനുള്ള പങ്ക് എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സൈക്യാട്രിസ്റ്റ് ഡോ. നവീൻ കുമാർ ബിയും, ” ഉന്നതികളിലെ ലഹരി ഉപയോഗവും സാമൂഹ്യ പ്രശ്നങ്ങളും” എന്ന വിഷയത്തിൽ കില ഫാക്കൽറ്റി രാധാകൃഷ്ണൻ ജിയും വിഷയം അവതരിപ്പിച്ചു. തൊടിയൂർ രാധാകൃഷ്ണൻ, ജനമൈത്രി,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടറും പ്രോഗ്രാം കോഡിനേറ്ററുമായ എസ് രവികുമാർ എന്നിവര്‍ ക്ലാസ് നയിച്ചു. ഏപ്രിലിൽ നടക്കുന്ന രണ്ടാം ഘട്ട പരിശീലനത്തിൽ അംഗൻവാടി ടീച്ചർമാർ, മൂപ്പൻന്മാർ ജനപ്രതിനിധികൾ സന്നദ്ധ പ്രവർത്തകർ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,യുവജനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പരിശീലനം നൽകുമെന്ന് സംഘാടകർ അറിയിച്ചു..

Exit mobile version