Site icon Janayugom Online

അട്ടപ്പാടി മധു കേസ്: വിചാരണ ഇന്ന് വീണ്ടും തുടങ്ങും

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ആണ് ഇന്ന് മുതൽ ഹാജരാവുക. 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക.

മുൻ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ മധുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. കേസിൽ നിരവധി സാക്ഷികൾ കൂറ് മാറിയ പശ്ചാത്തലത്തിലായിരുന്നു ഇത്. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Eng­lish summary;Attapadi Mad­hu case: Tri­al to resume today

You may also like this video;

Exit mobile version