Site icon Janayugom Online

അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി ഇന്ന്

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ് വിധി പറയാന്‍ കോടതി ഇന്ന് പരിഗണിക്കും. മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതിയാണ് വിധി പറയുക. 16 പ്രതികളാണ് കേസിലുള്ളത്. മോഷണക്കുറ്റം ആരോപിച്ചാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ കൊലപ്പെടുത്തിയത്. 2018 മെയ് 23‑ന് അഗളി പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17‑ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഏപ്രില്‍ 28‑ന് ആരംഭിച്ച പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം ഈ മാസം രണ്ടിന് പൂര്‍ത്തിയായി. ജനുവരി 30ന് ആരംഭിച്ച പ്രതിഭാഗം സാക്ഷി വിസ്താരം ഈ മാസം 9നും പൂര്‍ത്തിയാക്കിയിരുന്നു.അതിനിടെ കേസിലെ സാക്ഷികള്‍ കൂറുമാറിയിരുന്നു. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരാവുന്ന രാജേഷ് എം മേനോന്‍ ഈ കേസിലെ നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ്. പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് കേസില്‍ വിധി പറയുക.

Eng­lish Summary;Attapadi Mad­hu mur­der case; Final ver­dict today

You may also like this video

Exit mobile version