Site icon Janayugom Online

അട്ടപ്പാടി മധു കൊലപാതക കേസ് : പുതിയ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

madhu murder

അട്ടപ്പാടി മധു കൊലപാതക കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. കൊലപാതക കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് മൂന്ന് പേരുകള്‍ നല്‍കാന്‍ മധുവിന്റെ മാതാവിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിൽ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടർ മധുവിന്റെ അമ്മ നിർദ്ദേശിച്ചിരുന്നയാൾ തന്നെയാണ്.

കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ ഹാജരാകാതിരുന്നത് വലിയ വിവാദമായിരുന്നു. കേസ് പരിഗണിച്ച മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി സ്പെഷൽ പ്രോസിക്യുട്ടർ എവിടെയെന്ന ചോദ്യം ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരാകാതിരുന്നതായിരുന്നു കാരണം.

കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച അഡ്വ. വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Atta­pa­di Mad­hu mur­der case: Steps have been tak­en to appoint a new pub­lic prosecutor

You may like this video also

Exit mobile version