Site icon Janayugom Online

അട്ടപ്പാടി മധു കേസ്: സാക്ഷി വിസ്താരം വീഡിയോയിൽ പകർത്തും

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കും. മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യപ്രകാരമാണ് നടപടി. കേസിൽ വിചാരണ നടത്തുന്ന മണ്ണാർക്കാട് പട്ടികജാതി — പട്ടികവർഗ വിചാരണ കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്.

മധുവിന്റെ അമ്മ മല്ലി , സഹോദരി, സഹോദരീ ഭർത്താവ് എന്നിവരുടെ വിസ്താരം വീഡിയോയിൽ ചിത്രീകരിക്കാനാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്. കേസിലെ മുഴുവൻ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ കോടതി നാളെ വിധി പറയും.

Eng­lish Sum­ma­ry: attap­pa­di mad­hu case
You may also like this video

Exit mobile version