Site icon Janayugom Online

കണ്ണൂരില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ചാണ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. സ്‌കൂള്‍ യൂണിഫോമില്‍ കക്കാട് ഭാഗത്തേയ്ക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കറുത്ത ഒമ്‌നി കാറില്‍ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് പെണ്‍കുട്ടിയെ കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി കുതറിയോടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. എതിര്‍വശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും തിരിച്ചറിഞ്ഞ സംഘം വാഹനം തിരിച്ച് പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry; Attempt to abduct a 15-year-old girl in Kan­nur; CCTV footage is out

You may also like this video

Exit mobile version