Site iconSite icon Janayugom Online

കോൺഗ്രസ് എ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം

കോഴിക്കോട് ഹോട്ടൽ വുഡീസിൽ ചേർന്ന കോൺഗ്രസ് എ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോൺഗ്രസുകാർ മർദ്ദിച്ചു. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എം എൽ എ വിളിച്ച ഗ്രൂപ്പ് യോഗത്തിനിടെയാണ് മർദ്ദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെക്കുകയും ചെയ്തു. 

എ വിഭാഗത്തിലെ ഒരു പക്ഷത്തെ സംഘടിപ്പിച്ച് സിദ്ദിഖാണ് ഗ്രൂപ്പ് യോഗം വിളിച്ചത്. കെ സി അബുവടക്കമുള്ള ജില്ലയിലെ പ്രമുഖരെ ഒഴിവാക്കിയായിരുന്നു രഹസ്യയോഗം . കല്ലായി റോഡിലെ ഹോട്ടലിലെ യോഗ ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ യാതൊരു പ്രകോപനമില്ലാതെ മർദ്ദിക്കുകയായിരുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. ടി സിദ്ദിഖ് കെ സുധാകരൻ പക്ഷത്തേക്ക് കൂറു മാറിയതിനെ തുടർന്ന് ജില്ലയിലെ എ ഗ്രൂപ്പിൽ വിള്ളൽ വീണിരുന്നു. സിദ്ദിഖിനെതിരെ ഒരു വിഭാഗം ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഗ്രൂപ്പ് യോഗം ചേർന്നത്.

ENGLISH SUMMARY:Attempt to attack media per­sons who came to cov­er the Con­gress A Group meeting
You may also like this video

Exit mobile version