ബാങ്കിങ് മേഖലയെ തര്‍ക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്ക്കാരങ്ങളെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് പൂജപ്പുര എസ്ബിഐയ്ക്കു മുന്നില്‍ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച സത്യഗ്രഹ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തകര്‍ക്കുന്ന മുതലാളി വര്‍ഗത്തിന്റെ കണ്ണ് ബാങ്കിങ് മേഖലയിലേക്കും എത്തി എന്നതിനുള്ള തെളിവാണ് എംപിഎസ്എഫ് പോലെയുള്ള പുതിയ പരിഷ്ക്കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ടിഎസ്ബിഇഎ അസിസ്റ്റന്റ് സെക്രട്ടറി ആർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി എസ് ശിവകുമാർ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കെ പി ശങ്കരദാസ്, ടി ടി ജിസ്മോൻ, പി എസ് നായിഡു, കെ എസ് ശ്യാം കുമാർ, സുബിൻ ബാബു, കാലടി ജയച്ചന്ദ്രൻ, എസ് പ്രഭാദേവി, എസ് കെ നായർ എന്നിവർ സംസാരിച്ചു. ടിഎസ് ബിഇഎ സെക്രട്ടറി വി അനിൽകുമാർ സമപരിപാടികള്‍ വിശദീകരിച്ചു.
ടിഎസ്ബിഇഎ പ്രസിഡന്റ് എസ് സുരേഷ് കുമാർ, ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ, വൈസ് പ്രസിഡന്റ് എം ഷാഫി, ട്രഷറർ സയൺ ഡി ജോസഫ് എന്നിവരടക്കമുള്ള സംസ്ഥാന നേതാക്കൾ ഉപവസിച്ചു.
സേവനങ്ങളെ തകിടം മറിക്കുന്ന അശാസ്ത്രീയ എംപിഎസ്എഫ് വിപണന വില്പന പദ്ധതി പിൻവലിക്കുക, ബാങ്ക് ശാഖകളിലെ ഒഴിവുകൾ സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, അന്തസുള്ള തൊഴിൽ ജീവിത സാഹചര്യം ഉറപ്പാക്കുക, ഇടപാടുകാർക്ക് തടസരഹിതവും മെച്ചപ്പെട്ടതുമായ സേവനങ്ങൾ ഉറപ്പാക്കുക, മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദ നയങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
English Summary: Attempt to break the banking sector: Pannyan Raveendran
You may also like this video