Site iconSite icon Janayugom Online

വയനാട്ടിൽ വളര്‍ത്തുമൃഗങ്ങളെ അക്രമിച്ച് കൊന്ന കടുവയെ പിടികൂടാൻ ഊർജിത ശ്രമം

വയനാട്ടില്‍ വളര്‍ത്തുമൃഗങ്ങളെ അക്രമിച്ച് കൊന്ന കടുവയെ പിടികൂടാന്‍ ഊര്‍ജിത ശ്രമം. കുറുക്കന്‍ മൂലയില്‍ കടുവയ്ക്കായുള്ള തിരച്ചിലിന് കുങ്കിയ്യാനകളെ എത്തിക്കും. പ്രദേശത്തെ ആടിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. സ്ഥലത്ത് കൂടുകള്‍ സ്ഥാപിച്ചെങ്കിലും കടുവയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് കൂടുകള്‍ സ്ഥാപിച്ച് പ്രദേശത്ത് വനംവകുപ്പ് ക്യാമ്പ് തുടരുകയാണ്. പശുക്കള്‍ ഉള്‍പ്പടെ പതിനഞ്ചോളം വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ഇതുവരെ ആക്രമിച്ചത്. കുട്ടികള്‍ സ്കൂളുകളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ്. 

കടുവയെ മയക്കുവെടിവയ്ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശത്തുണ്ട്. കുറുക്കൻ മൂലയിലും പരിസര പ്രദേശങ്ങളിലും നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരച്ചിലിനായി മുത്തങ്ങ വന്യജീവി സങ്കേതത്തിൽ പ്രത്യേക പരിശീലനം നേടിയ രണ്ട് കുങ്കി ആനകളെയും എത്തിക്കുന്നത്. കാടുകള്‍ ഇളക്കി കടുവയെ പുറത്ത് ചാടിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തിരച്ചിലിന് ഡ്രോണുകളും ഉപയോഗപ്പെടുത്തും. 

ENGLISH SUMMARY: attempt to catch the tiger that attacked and killed pets in Wayanad
You may also like this video

Exit mobile version