നിർത്തിയിട്ട ട്രെയിനിനടിയിൽ ടെലിഫോൺ പോസ്റ്റ് വച്ച് അപകടം വരുത്താൻ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ളയാളെ യാത്രക്കാർ പിടികൂടി. മലപ്പുറം തിരുനാവായ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് സംഭവം. തൃശൂർ — കണ്ണൂർ എക്സ്പ്രസ്സ് ട്രെയിനിന്റെ എഞ്ചിന്റെ ചക്രത്തിനടിയിലാണ് വലിയ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചത്. ടെലിഫോൺ പോസ്റ്റുകൾ ട്രെയിനിന് എഞ്ചിന് പിറകിലുള്ള ചക്രങ്ങൾക്കിടയിലേക്ക് ഒരാൾ തിരുകി വെക്കുന്നത് ശ്രദ്ധയിൽ പെട്ടത് യാത്രക്കാർ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരും ഉദ്യോഗസ്ഥരും ചേർന്ന് പ്രതിയെ സാഹസികമായി കീഴ്പെടുത്തി. ഇയാൾ രണ്ടാം പാളത്തിലൂടെ മറിക്കടന്നുപോയ ഇൻ്റർസിറ്റി എക്സ്പ്രസ്സിനും വലിയ കല്ലുകൾ കയറ്റി വെച്ച് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. കർണാടക സ്വദേശിയായ ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാൾ ആണെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനിനടിയിൽ ടെലിഫോൺ പോസ്റ്റ് വച്ച് അപകടം വരുത്താൻ ശ്രമം; മാനസികാസ്വാസ്ഥ്യമുള്ളയാളെ യാത്രക്കാർ പിടികൂടി

